Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ഞായറാഴ്ച വീണ്ടും ദില്ലിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെയ് 15 ഞായറാഴ്ച വീണ്ടും ദില്ലിക്ക് തിരിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ പ്രത്യേകക്ഷണമനുസരിച്ചാണിത്.

തിങ്കളാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനായാണ് ഉമ്മന്‍ചാണ്ടി വീണ്ടും ദില്ലിക്ക് തിരിക്കുന്നത്. തിങ്കളാഴ്ച നടത്താനിരുന്ന വകുപ്പുകളുടെ അവലോകനം ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കണമെന്ന് സോണിയാഗാന്ധി നിര്‍ദേശിക്കുന്നതായി അറിയിക്കുന്ന ഫാക്സ് സന്ദേശം എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചത്.

രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വെള്ളിയാഴ്ച ദില്ലിയില്‍ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. പി. സി. ചാക്കോ, പി. പി. ജോര്‍ജ്, വി. എസ്. ശിവകുമാര്‍ എന്നിവരും പട്ടേലുമായി ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+