Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനത്തിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാര്‍: ചാണ്ടി

ദില്ലി: കേരളത്തില്‍ വികസനമെത്തിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കാനും ഒരുക്കമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ പേരില്‍ ജയിലിലടക്കുമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നതെങ്കില്‍ തന്നെ ജയിലിലടക്കണോ അതോ അദ്ദേഹം രാഷ്ട്രീയവനവാസത്തിനു പോകണമോയെന്നതായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ പ്രസക്തമായ ചോദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം വരണമെന്നും തൊഴിലവസരം ഉണ്ടാകണമെന്നുമാണ് യുഡിഎഫിന്റെ ആഗ്രഹം. ഇതിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യും. സ്മാര്‍ട്ടി സിറ്റി പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ പഴി ചാരരുത്. അതിന്റെ പൂര്‍ണഉത്തരവാദിത്വം തന്റേതാണ്. 30000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതി രണ്ടു സര്‍ക്കാരുകള്‍ തമ്മിലുളള ധാരണയാണ്. ഇതില്‍ അഴിമതി കാട്ടാനാവില്ല. ആരോപണങ്ങളുന്നയിക്കുന്നവര്‍ അത് എഴുതിത്തരണം.

കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള ചിലരുടെ പ്രസ്താവനകള്‍ വിലപ്പോവില്ല. കേരളം പ്രബുദ്ധകേരളമാണ്. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം പൊറുക്കില്ല.

ഒഴിവു വന്ന രാജ്യസഭാസീറ്റ് യുഡിഎഫിന്റേതാണ്. ഘടകകക്ഷികളിലാര്‍ക്കും അതില്‍ അവകാശവാദമുന്നയിക്കാം. എന്നാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമെ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+