ആരോപണം എഴുതിത്തരാം: ഗംഗാധരന്‍
ദില്ലി: താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എഴുതിത്തരാമെന്നും ആരോപണം ശരിയല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കാന്‍ ധൈര്യം കാണിക്കണമെന്നും എം. പി. ഗംഗാധരന്‍ എംഎല്‍എ.
മുഖ്യമന്ത്രിക്കെതിരെയുണ്ടായ അഴിമതിയാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം അതേക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ കിടക്കാനും തയ്യാറാണെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അറംപറ്റാതിരിക്കട്ടെയെന്ന് ഗംഗാധരന്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതി സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ് എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. ഒരു സ്വകാര്യ കമ്പനിയുമായിട്ടാണ് കരാര്‍. കരാര്‍ തന്റെ കൈവശമുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതി വന്നാല്‍ 33,000 തൊഴിലവസരങ്ങളുണ്ടാവുമെന്ന അവകാശവാദം വെറും പറച്ചില്‍ മാത്രമാണ്.
കെ. കരുണാകരനും താനും ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണ്. കരുണാകരനെ യുഡിഎഫ് യോഗത്തിന് വിളിക്കാതിരുന്നത് കഷ്ടമായിപ്പോയെന്ന് ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications