ഹയര്‍ സെക്കന്ററി: റാങ്കുകള്‍ കൂടുതലും പെണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറാണ് മെയ് 13 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷയെഴുതിയവരില്‍ 59.98 ശതമാനം പേരാണ് വിജയിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളിലാണ് റാങ്കുകള്‍ ഏറെയും.
സയന്‍സ് ഗ്രൂപ്പില്‍ തൃശൂര്‍ ജില്ലയിലെ പി. ആര്‍. ചിത്തിരക്കും ധന്യാ ജോണ്‍സനും ഒന്നാംറാങ്ക് ലഭിച്ചു. 600ല്‍ 580 മാര്‍ക്കാണ് ഇരുവരും നേടിയത്. 579 മാര്‍ക്കോടെ ശ്രീജിത്ത്.പി.മേനോന്‍ രണ്ടാംറാങ്ക് നേടി. 576 മാര്‍ക്ക് നേടിയ സംഗീത വിജയം എസ്.പൈ, എസ്.അരുണിമ ദേവ്, വിജയ് സേവ്യര്‍ എന്നിവര്‍ മൂന്നാംറാങ്ക് നേടി.
ആര്‍ട്സ് വിഭാഗത്തില്‍ 464 മാര്‍ക്കോടെ കലാമണ്ഡലം വിദ്യാര്‍ത്ഥിനി സൗമ്യ. പി ഒന്നാംറാങ്ക് നേടി.462 മാര്‍ക്കു നേടിയ മീര.ട.ികെക്കാണ് രണ്ടാംറാങ്ക്.
കോമേഴ്സ് വിഭാഗത്തില്‍ ഒന്നാംറാങ്ക് എറണാകുളത്തെ കിഷന്‍ കെ.വാര്യര്‍ക്കാണ്. കിഷന് 583 മാര്‍ക്കു ലഭിച്ചു. ദീപക്.ആര്‍.ചന്ദ്രന്‍ രണ്ടാം റാങ്കും രതീഷ്.ആര്‍ മൂന്നാംറാങ്കും നേടി.
ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ 548 മാര്‍ക്കു നേടിയ കെ. എം സ്മൃതിക്കാണ് ഒന്നാംറാങ്ക്. 540 മാര്‍ക്ക് നേടിയ രമ്യ രണ്ടാംറാങ്കും 530 മാര്‍ക്കു നേടിയ വിപിന്‍ ബാബു മൂന്നാംറാങ്കും നേടി.
ടെക്നിക്കല്‍ വിഭാഗത്തില്‍ ഒന്നാംറാങ്ക് എറണാകുളം ജില്ലയിലെ ആതിരാ രാജന്‍ നേടി. ഈ വിഭാഗത്തില്‍ രണ്ടാം റാങ്ക് എ. ഹരിശങ്കറും മൂന്നാംറാങ്ക് ആര്യ. എസ്, ആരതി എസ്.ജെ എന്നിവരും കരസ്ഥമാക്കി.
നേരത്തെ 16നാണ് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായതിനാല്‍ മൂന്നുദിവസം മുന്‍പു തന്നെ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.












Click it and Unblock the Notifications