പരമാവധി സഹിച്ചു: കരുണാകരന്‍
തിരുവനന്തപുരം: തന്നെ കാണാനായെത്തിയ കെ. കരുണാകരനോട് രാഷ്ട്രീയസ്ഥിതി എന്താവുമെന്ന് അറിയാനുള്ള ജിജ്ഞാസ മാതാ അമൃതാനന്ദമയി മറച്ചുവച്ചില്ല. ഐക്യപ്പെടുമോ എന്ന് അമൃതാനന്ദമയി ചോദിച്ചപ്പോള്‍ അതിനുള്ള സാധ്യതയില്ലെന്ന സൂചനയാണ് കരുണാകരന്‍ നല്‍കിയത്.
അമ്മയെ കാണാനെത്തിയിട്ട് കാണാതെ പോകുന്നത് എത്ര വേദനയുണ്ടാക്കുന്നതാണ്..അതുപോലെ ദില്ലിയില്‍ സോണിയാഗാന്ധിയെ കാണാന്‍ പല തവണ ദില്ലിയില്‍ ചെന്നിട്ടും അതിന് സാധിച്ചില്ല. കരുണാകരന്‍ അമൃതാനന്ദമയിയോട് പറഞ്ഞു. പരമാവധി സഹിച്ചതിനു ശേഷമാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമൃതാനന്ദമയി തിരുവനന്തപുരത്തെത്തിയത്. സുനാമി ദുരന്തബാധിതര്‍ക്ക് അമൃതാനന്ദമയി മഠം നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ പണി തുടങ്ങിയതായി അമൃതാനന്ദമയി കരുണാകരനോട് പറഞ്ഞു. ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എന്നിവരും അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications