കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ബിഎസ് സെന്ററുകളില്‍ ഐടി കോഴ്സ് നിര്‍ത്തുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് സെന്ററുകള്‍ ഐടി കോഴസ് നിര്‍ത്തലാക്കുന്നു. എല്‍ബിഎസ് സെന്റര്‍ എക്സിക്യുട്ടീവ് കമ്മറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഇതനുസരിച്ച് എല്‍ബിഎസിനു കീഴിലുള്ള കാസര്‍ഗോഡ്, പൂജപ്പൂര എഞ്ചിനീയറിംഗ് കോളജുകളില്‍ ഈ വര്‍ഷം മുതല്‍ ഐടി കോഴ്സിലേക്കു പ്രവേശനം നടത്തില്ല. ഇതിനു പകരം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒരു ബാച്ച് കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐസിടിഇക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ബാച്ചുകളില്‍ 60 വീതം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും.

എഞ്ചിനീയറിംഗ് കോളജുകളില്‍ ഐടി വിഭാഗത്തിനോട് അധികം പേര്‍ താല്‍പര്യം കാണിക്കാത്തതുകൊണ്ടാണ് ഈ കോഴ്സ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനു കാരണം. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കോളജില്‍ ഐടി വിഭാഗത്തില്‍ 14സീറ്റുകളും പൂജപ്പുര കോളജില്‍ 11 സീറ്റുകളും ഒഴിഞ്ഞു കിടന്നിരുന്നു. കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ ഐടിയില്‍ പിജി കോഴ്സുകളില്ലാത്തതും ഈ വിഭാഗത്തോടുള്ള പ്രിയം കുറയാന്‍ കാരണമാകുന്നുണ്ട്. എല്‍ബിഎസിനു കീഴിലുള്ള മൂന്നാര്‍ എഞ്ചിനീയറിംഗ് കോളജില്‍ രണ്ടുവര്‍ഷം മുന്‍പു തന്നെ ഐടി വിഭാഗം നിര്‍ത്തലാക്കി പകരം ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം ആരംഭിച്ചിരുന്നു.

എന്നാല്‍ കോളജുകളില്‍ പുതിയ കോഴ്സുകളനുവദിക്കാന്‍ എഐസിടിഇ അപേക്ഷ ക്ഷണിക്കുന്നത് ആഗസ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായതിനാല്‍ കമ്പൂട്ടര്‍ സയന്‍സിലേക്കുള്ള പുതിയ ബാച്ചില്‍ അടുത്ത വര്‍ഷം മുതല്‍ മാത്രമെ പ്രവേശനം തുടങ്ങാന്‍ സാധ്യതയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X