എല്‍എന്‍ജി ടെര്‍മിനല്‍ വൈകില്ല: മന്ത്രി
കൊച്ചി: പുതുവൈപ്പിനില്‍ സ്ഥാപിക്കാനിരിക്കുന്ന നിര്‍ദിഷ്ട എല്‍എന്‍ജി പദ്ധതി വൈകില്ലെന്ന് വ്യവസായമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പദ്ധതി നടപ്പിലാക്കാന്‍ വൈകുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ധാരണാപത്രത്തില്‍ സപ്തംബര്‍ അവസാനത്തില്‍ ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിന് മെയ് 23ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍ കൊച്ചിയിലെത്തും. ടെണ്ടറുകള്‍ നല്‍കിയവരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ജൂണ്‍ അഞ്ചിന് നടക്കും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications