എന്‍ഡിഎഫിന് ഐഎസ്ഐ ബന്ധമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എന്‍ഡിഎഫിന് പാക് ചാരസംഘടനയായ ഐഎസ്ഐ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന നീരാറാവത്ത് മാറാട് കമ്മീഷന് മൊഴി നല്‍കി.
ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകനെ ഐഎസ്ഐ പരിശീലനത്തിനായി അയക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎഫ് നേതാക്കളെ പോലീസ് നിരീക്ഷിച്ചിരുന്നു. അന്ന് സിഐ ആയിരുന്ന സി. എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എല്‍ഡിഎഫ് നേതാക്കളെ നിരീക്ഷിച്ചിരുന്നത്.
താന്‍ കമ്മീഷണറായിരുന്നപ്പോള്‍ തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ പറ്റി ഒരു മണിക്കൂര്‍ നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് നീരാറാവത്ത് മൊഴി നല്‍കിയത്.
സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍, സി. എം. പ്രദീപ് കുമാര്‍ എന്നിവരില്‍ നിന്നും മാറാട് കമ്മീഷന്‍ മെയ് 20ന് തെളിവെടുക്കും. ജൂണ്‍ 10ന് കമ്മിഷനു മുന്‍പാകെ ഹാജരാകുവാന്‍ സൗകര്യമുണ്ടെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications