കുരുമുളക് ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്ക്
ദില്ലി: കുരുമുളക് ഇറക്കുമതി തടയാന്‍ ഉടന്‍ ഉത്തരവിടാമെന്ന് വാണിജ്യവകുപ്പുമന്ത്രി കമല്‍ നാഥ് ഉറപ്പുതന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കുരുമുളകിന്റെ വില ഇതൊടെ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭരിച്ച സുഗന്ധ വ്യഞ്ജനങ്ങള്‍ കയറ്റുമതി ചയ്യാന്‍ ഉത്തരവിറക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
വയനാട്ടിലെ കര്‍ഷകര്‍ക്കായി കൊണ്ടുവന്ന പാക്കേജ് ദേശസാല്‍കൃതബാങ്കുകള്‍ കൂടി നടപ്പാക്കണമെന്ന ആവശ്യം സംബന്ധിച്ച് ഒരു സംസ്ഥാനത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നാണ് ധനമന്ത്രി ചിദംബരത്തിന്റെ നിലപാട്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഉടന്‍ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുതന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരിച്ച നെല്ല് എഫ്സിഐ വാങ്ങുന്നതു സംബന്ധിച്ച് വിലയിലെ പൊരുത്തക്കേടുകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.കേരളത്തില്‍ നെല്ലുല്‍പാദനച്ചെലവ് കൂടിയതുകൊണ്ട് വില കൂടുതല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. വിലിയില്‍ അല്‍പം മാറ്റം വരുത്താന്‍ മന്ത്രി ശരദ്പവാര്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനായി നിര്‍ദേശവും നല്‍കിക്കഴിഞ്ഞു
വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രവാസികാര്യവകുപ്പുമന്ത്രി ജഗദീഷ് ടൈറ്റ്ലറുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications