ഉമ്മന്‍ചാണ്ടിയും ബിജെപിയുമായി ധാരണ: പിണറായി
തിരുവനന്തപുരം: അഴീക്കോടും കൂത്തുപറമ്പിലും ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനു പിന്നില്‍ യുഡിഎഫുമായുള്ള രഹസ്യധാരണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാക്കുകൊടുത്തിട്ടുണ്ട്. അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ ബിജെപിയെ സഹായിക്കുന്നതിന് പകരമായി എല്ലാ മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിനെ സഹായിക്കും.
മെയ് 13 വെള്ളിയാഴ്ച കെജിഒഎ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് തിരുവനന്തപുരത്തെ കരകുളത്ത് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍ച്ചയുടെ വലിപ്പം കുറയ്ക്കാനാണ് ഈ ധാരണയിലൂടെ ശ്രമം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇരുക്കൂട്ടരും തമ്മില്‍ ധാരണയുണ്ടാവുമെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications