മാസപൂജക്കായി ശബരിമല നട തുറക്കും
പത്തനംതിട്ട: മലയാളമാസം പ്രമാണിച്ചുള്ള പൂജകള്‍ക്കും പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കുമായി മെയ് 14 ശനിയാഴ്ച ശബരിമല നട തുറക്കും.വൈകീട്ട് അഞ്ചരക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി വിളക്കുകള്‍ തെളിക്കും.
ഇടവമാസം ഒന്നാം തീയതിയായ മെയ് 15 ഞായറാഴ്ച ഗണപതി ഹോമത്തോടെയാണ് പൂജകള്‍ ആരംഭിക്കുക. മെയ് 20നാണ് വിഗ്രഹപ്രതിഷ്ഠ നടത്തുക. അന്ന് ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉണ്ടായിരിക്കും.
മെയ് 10ന് അത്താഴപൂജക്കു ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.












Click it and Unblock the Notifications