തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഈടാക്കണം: സുപ്രിം കോടതി
ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും ഈ വര്‍ഷം ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിച്ച ഫീസ് ഈടാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
സ്വാശ്രയ കോളജുകളിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് ഈടാക്കണമെന്ന് നിര്‍ദേശിക്കുന്ന അണ്‍എയ്ഡഡ് പ്രൊഫഷണല്‍ കോളേജ് ആക്ടിനെതിരെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ജസ്റിസുമാരായ വൈ. കെ. സബര്‍വാള്‍, എസ്. ബി. സിന്‍ഹ, നോലേക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
കേരള സെല്‍ഫ് ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷനും നഴ്സിംഗ് കോളേജ് അസോസിയേഷനുമാണ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്.
സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളിലും മാനേജ്മെന്റ് സീറ്റുകളിലും ഒരേ ഫീസ് ഈടാക്കണമെന്നാണ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.


Click it and Unblock the Notifications