ചോദ്യചോര്‍ച്ച: ക്രൈംബ്രാഞ്ച് ചെന്നൈയിലേക്ക്
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ചകേസില്‍ വിശ്വനാഥന്‍ പ്രിന്റേഴ്സ് ഉടമ സുബ്രഹ്മണ്യത്തെ അറസ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം മെയ് 13 വെള്ളിയാഴ്ച ചെന്നൈയിലേക്കു പോകും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലേക്കു പോകുന്നത്.
അതേസമയം സുബ്രഹ്മണ്യം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ചികിത്സയിലില്ലെന്ന്ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാനസികാസ്വാസ്ഥ്യം മൂലം അപ്പോളോ ആശുപത്രിയിലായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് സുബ്രഹ്മണ്യം അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് 2002 മുതലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടമാര്‍മാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. 2002 മുതല്‍ വ്യാജരേഖയുടെ സഹായത്തോടെയാണ് ചോദ്യക്കടലാസ് അച്ചടിക്കാന്‍ പ്രസ് മാനേജരായ രാജന്‍ ചാക്കോ കരാര്‍ നേടിയിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.












Click it and Unblock the Notifications