ഫാഷന്‍സിറ്റി: കേരളസംഘം ഇറ്റലിക്ക് പോകും
കൊച്ചി: കൊച്ചിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫാഷന്‍ സിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉന്നതഉദ്യോഗസ്ഥരുടെ സംഘം ഇറ്റലിയിലേക്ക് പോകും.
സ്ഥലത്തിന്റെ വിലയാണ് മുഖ്യചര്‍ച്ചാവിഷയമെന്ന് വ്യവസായ മന്ത്രി വി .കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. ഇറ്റലിയിലെ മിലാനില്‍ വ്യവസായവകുപ്പ് റോഡ് ഷോയും നടത്തുന്നുണ്ട്.
കൊച്ചിയിലെ കാക്കനാട് കണ്ടെത്തിയ സ്ഥലത്തിന്റെ വില ഉയര്‍ന്നതാണെന്ന് കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സംഘത്തിന് അഭിപ്രായമുണ്ട്. പാലക്കാടും സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഫാഷന്‍ സിറ്റിക്കായി ചേര്‍ത്തലയില്‍ സ്ഥലം നല്‍കാനും സര്‍ക്കാര്‍ ഒരുക്കമാണ്.
സ്മാര്‍ട്ട് സിറ്റിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിന്റെ നടപടികള്‍ക്ക് തടസ്സമാവില്ലെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.












Click it and Unblock the Notifications