കേരളത്തില്‍ സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ വര്‍ദ്ധന
തിരുവനന്തപുരം: 2004---05 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തു നിന്നുള്ള സോഫ്റ്റ്വേര്‍ കയറ്റുമതി 50 ശതമാനത്തോളം വര്‍ദ്ധിച്ചു. 310 കോടിയുടെ സോഫ്റ്റേവര്‍ കയറ്റുമതിയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുനിന്നുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 218 കോടിയായിരുന്നു.
സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ(എസ്ടിപിഐ)യില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഏതാനും കമ്പനികള്‍ ഇനിയും കയറ്റുമതി കണക്കുകള്‍ നല്‍കിയിട്ടില്ല. ഇവ കൂടി ചേര്‍ത്താല്‍ കയറ്റുമതിയുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.
യുഎസ് സോഫ്റ്റ്വേര്‍, ഐബിഎസ് സോഫ്റ്റ്വേര്‍, സണ്‍ടെക് ബിസിനസ് സൊലൂഷന്‍സ്, ആര്‍എംപിഎല്‍സി, ഇന്‍ഫോസിസ്, ആസ്ട്രോണ്‍ ഡോക്യുമെന്റ് മാനേജ്മെന്റ്, നെസ്റ് തുടങ്ങിയ കമ്പനികളാണ് ഏറ്റവുമധികം സോഫ്റ്റ്വേറുകള്‍ കയറ്റുമതി ചെയ്തത്. ഇവയെല്ലാം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. വിദേശത്തുള്ള ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ നല്‍കിയാണ് ഈ കമ്പനികള്‍ കയറ്റുമതി ലാഭം നേടിയിരിക്കുന്നത്.
എന്നാല്‍ ഹാര്‍ഡ്വേര്‍ കയറ്റുമതിയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടൊറോയ്ഡ് ഇന്ത്യയും മെറ്റാട്രോണിക്സും മാത്രമാണ് കാര്യമായ രീതിയില്‍ ഹാര്‍ഡ്വേര്‍ കയറ്റുമതി ചെയ്തത്.
70 ശതമാനം കയറ്റുമതിയും നടത്തിയിരിക്കുന്നത് ടെക്നോപാര്‍ക്കിലെ കമ്പനികളാണ്. ബാക്കി കയറ്റുമതി കൊച്ചിയിലെ കമ്പനികളും.
ഒരോ കമ്പനികളുടെയും കയറ്റുമതി കണക്കുകള്‍ അടുത്തുതന്നെ എസ്ടിപിഐ പ്രസിദ്ധപ്പെടുത്തും. 2004-05 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കമ്പനികള്‍ എസ്ടിപിഐയില്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ കൂടുതലും കൊച്ചിയില്‍ നിന്നുള്ള കമ്പനികളാണ്. 2001ല്‍ സംസ്ഥാന ഐടി നയം പ്രസിദ്ധപ്പെടുത്തിയപ്പോഴും സംസ്ഥാനത്തു നിന്നുള്ള ധാരാളം കമ്പനികള്‍ എസ്ടിപിഐയില്‍ രജിസ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications