പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴുപേര്‍ മരിച്ചു
പറ്റ്ന: ബീഹാറില്‍ തലവനുള്‍പ്പെടെ ഒരു ഗുണ്ടാസംഘത്തിലെ ഏഴുപേര്‍ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
20ലധികം കേസുകളില്‍ പ്രതിയായ ഗോരന്‍ റായും സംഘാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ഗോരന്‍ റായുടെ തലക്ക് പൊലീസ് 25000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഗോരന്‍ റായും സംഘാംഗങ്ങളും അയാളുടെ വീട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് സംഘം ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പൊലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് പൊലീസ് തിരിച്ചുനടത്തിയ വെടിവയ്പിലാണ് ഗുണ്ടാസംഘം കൊല്ലപ്പെട്ടത്.












Click it and Unblock the Notifications