സിപിഎം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം മെയ് 14 ശനിയാഴ്ച ദില്ലിയില്‍ തുടങ്ങി. പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗമാണിത്.
യുപിഎ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് യോഗത്തിന്റെ മുഖ്യഅജണ്ട. മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന് സുര്‍ജിത്ത്, സീതാറാം യെച്ചൂരി എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പിനു മുമ്പ് സിപിഎം സംസ്ഥാന കമ്മിറ്റി ചേരാനിടയില്ലാത്തതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണമുള്‍പ്പെടെയുള്ള കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കില്ല. അതേ സമയം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിക്കാനാവാതെ സംസ്ഥാന കമ്മിറ്റി പിരിയേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് യോഗം വിലയിരുത്തും.












Click it and Unblock the Notifications