നവീന്‍ ചൗള പുതിയ തിരഞ്ഞെടുപ്പു കമ്മീഷണറായേക്കും
ദില്ലി: വാര്‍ത്താ പ്രക്ഷേപണ സെക്രട്ടറി നവീന്‍ ചൗള പുതിയ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായേക്കും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകമ്മീഷണര്‍ ബി. ബി. ടണ്ഡന്റെ ഒഴിവിലേക്കാണ് നവീനെ പരിഗണിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പുകമ്മീഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി വിരമിക്കുന്നതിനെ തുടര്‍ന്ന് ബി. ബി. ടണ്ഡന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷറാകുന്നതു മൂലമാണ് ആ സ്ഥാനം ഒഴിവുവന്നത്. മെയ് 15 ഞായറാഴ്ചയാണ് കൃഷ്ണമൂര്‍ത്തി വിരമിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മീഷണറായി നവീന്‍ ചൗളയുടെ പേര് അംഗീകരിച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം ചൗള സെക്രട്ടറി പദവിയില്‍ നിന്നും വിരമിക്കുകയാണ്. തിരഞ്ഞെടുപ്പു കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം നവീന്‍ ചൗളക്ക് തല്‍സ്ഥാനത്തു തുടരാനാവും. 65 വയസാണ് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ റിട്ടയര്‍മെന്റ് പ്രായം.












Click it and Unblock the Notifications