വൈദ്യുതി മന്ത്രിമാരുടെ യോഗം തുടങ്ങി
ചെന്നൈ: ദക്ഷിണേന്ത്യയിലെ വൈദ്യുതി മന്ത്രിമാരുടെ യോഗം ചെന്നൈയില്‍ തുടങ്ങി.കേന്ദ്ര വൈദ്യുതി മന്ത്രി പി. എം. സെയ്ദിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
വൈദ്യുതി രംഗത്ത് നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നിരിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളുടെ വൈദ്യുതിമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
വൈദ്യുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ബോര്‍ഡ് രൂപീകരിക്കുമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കേന്ദ്ര ഊര്‍ജസെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും ബോര്‍ഡ് രൂപീകരിക്കുന്നത്.












Click it and Unblock the Notifications