യുഡിഎഫ് നില മെച്ചപ്പെടുത്തും: ആന്റണി
ദില്ലി: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലമെച്ചപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കില്ലെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് ആന്റണി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടേണ്ടതാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം മറിച്ചായിരിക്കുമെന്ന് ആന്റണി അവകാശപ്പെട്ടു.
25 വര്‍ഷം മുമ്പ് താന്‍ ചെയ്ത തെറ്റാണ് കെ. കരുണാകരന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണക്കാനുള്ള കരുണാകരന്റെ തീരുമാനത്തെ കുറിച്ച് ആന്റണി പറഞ്ഞു. പരാജയപ്പെടാന്‍ മാത്രമായുള്ള അപകടകരമായ പരീക്ഷണമാണിതെന്നും കോണ്‍ഗ്രസ്-മാര്‍ക്സിസ്റ് സഖ്യം അപ്രായോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎമ്മുകാരുടെ കൈ കൊണ്ട് ഏതാനും കോണ്‍ഗ്രസുകാര്‍ കൊല ചെയ്യപ്പെട്ട കണ്ണൂരില്‍ സിപിഎമ്മിനെ പിന്തുണക്കാന്‍ കരുണാകരന് എങ്ങനെ കഴിയുന്നുവെന്ന് ആന്റണി ചോദിച്ചു.












Click it and Unblock the Notifications