സിറില്‍ മാര്‍ ബസേലിയോസ് ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു
തിരുവനന്തുപുരം: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പായി സിറില്‍ മാര്‍ ബസേലിയോസ് സ്ഥാനമേറ്റു. പട്ടം സെന്റ് മേരീസ് പള്ളിയില്‍ കര്‍ദ്ദിനാള്‍ ഇാസ് മൂസ് ദാവൂദിന്റെ മുഖ്യകാര്‍മകികത്വത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം നിരവധി പേര്‍ പങ്കെടുത്തു.
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ മുന്‍തലവനായ മാര്‍ ബസേലിയോസിനെ ഫെബ്രുവരിയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പായി പോപ് ജോണ്‍പോള്‍ രണ്ടാമന്‍ സ്ഥാനക്കയറ്റം നല്‍കിയത്. മലങ്കര കത്തോലിക്കാ സഭക്ക് എപ്പിസ്കോപ്പല്‍ പദവിയും നല്‍കിയിട്ടുണ്ട്. ഇതോടെ തീരുമാനങ്ങളെടുക്കാന്‍ സഭക്ക് കൂടുതല്‍ അധികാരം ലഭിക്കും.
1930ലാണ് കത്തോലിക്കാ സഭ രൂപംകൊണ്ടത്.












Click it and Unblock the Notifications