ബിഎഡ് കേസില്‍ ആന്റണിയെ സാക്ഷിയാക്കണം:ജേക്കബ്
കൊച്ചി: ബിഎഡ് കോഴക്കേസില്‍ മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയേയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ടി. എം. ജേക്കബ് ആവശ്യപ്പെട്ടു. ആഗസ്ത് ഒന്നിന് കേസിന്റെ വിചാരണ ആരംഭിക്കുമ്പോള്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടുമെന്നും ജേക്കബ് വ്യക്തമാക്കി.മെയ് 14 ശനിയാഴ്ച കേരളാ കോണ്‍ഗ്രസ് ജേക്കബിന്റെ യുവജന വിഭാഗം സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഎഡ് കോഴക്കേസില്‍ ഇനി വിസ്താരം നടത്തുന്നത് അഭിഭാഷകരാണ്. താന്‍ കോടതിയില്‍ സാക്ഷിയായി പോകും. ആന്റണിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെടും. ആന്റണി കള്ളം പറയില്ല. കേസിനെ പറ്റി വ്യക്തമായ ധാരണ ആന്റണിക്കുണ്ട്. ഇതോടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി കള്ളം പറയുന്നുവെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള മറ്റ് മാര്‍ഗവും തേടും.
ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് കമ്മീഷന്‍ ലഭിക്കാത്തതിനാല്‍ അത് കോള്‍ഡ് സ്റോറേജിലാണ്. ഇന്ദിരാ ഗാന്ധിയുടെ പേര് പറയാന്‍ അര്‍ഹതയുള്ള ഏക നേതാവ് കെ. കരുണാകരനാണെന്നും ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications