കരുണാകരന്റെ കോണ്‍ഗ്രസ് അംഗത്വം റദ്ദാക്കി
തൃശൂര്‍: കെ. കരുണാകരന് കോണ്‍ഗ്രസിലുള്ള പ്രാഥമികാംഗത്വം റദ്ദാക്കി. തൃശൂരിലെ പൊന്‍കുന്നം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗത്വ പട്ടികയില്‍ നിന്നും കരുണാകരന്റെ പേര് നീക്കി.
അംഗത്വ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയതോടെ കരുണാകരന്‍ സാങ്കേതികമായും കോണ്‍ഗ്രസ് അംഗമല്ലാതെയായി. മെയ് 25ന് നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്.
തൃശൂര്‍ ജില്ലാ അംഗത്വ പരിശോധനാ സമിതിയാണ് കരുണാകരന്റെ പേര് അംഗങ്ങളുടെ ലിസ്റില്‍ നിന്നും ഒഴിവാക്കിയത്. കരുണാകരനൊപ്പം അറുന്നൂറോളം പേരെയും അംഗത്വ പട്ടികയില്‍ നിന്ന് സമിതി ഒഴിവാക്കിയിട്ടുണ്ട്. 16,000 ഓളം അംഗങ്ങളാണ് തൃശൂരില്‍ കോണ്‍ഗ്രസിനുള്ളത്. നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന എല്ലാ നേതാക്കളേയും അംഗത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കി.












Click it and Unblock the Notifications