Get Updates
Get notified of breaking news, exclusive insights, and must-see stories!

നീരാ റാവത്തിനു പിന്നില്‍ ആര്‍എസ്എസ്: എന്‍ഡിഎഫ്

കോഴിക്കോട്: എന്‍ഡിഎഫിന് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന നീരാ റാവത്തിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സംഘപരിവാറാണെന്ന് എന്‍ഡിഎഫ് ചെയര്‍മാന്‍ ഇ. എം. അബ്ദുള്‍റഹ്മാന്‍ ആരോപിച്ചു.

എന്‍ഡിഎഫിന് ഐഎസ്ഐ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന കോഴിക്കോട് സിറ്റി മുന്‍പൊലീസ് കമ്മീഷണര്‍ നീരാ റാവത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2004 ഏപ്രില്‍ 16ന് മാറാട് ജുഡീഷ്യല്‍ കമ്മീഷനുമുന്നില്‍ ഹാജരായ ഹിന്ദു ഐക്യവേദി നേതാവ് ഹാജരാക്കിയ അതേ രേഖതന്നെയാണ് ഇപ്പോള്‍ നീരാറാവത്തും കമ്മീഷനുമുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നതെന്ന് അബ്ദുള്‍റഹ്മാന്‍ പറഞ്ഞു. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടെന്ന് നീരാ റാവത്ത് തന്നെ പറയുന്ന റിപ്പോര്‍ട്ട് എങ്ങനെ രാജശേഖരന്റെ കൈയിലെത്തിയെന്ന് അന്വേഷിക്കണം.

പോലീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധത്തെപ്പറ്റി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അബ്ദുള്‍റഹ്മാന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+