കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ നിന്നും രാജിവച്ചു
തിരുവനന്തപുരം: കെ. കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖാപിച്ച് തിരുവനന്തപുരം നഗരസഭയിലെ നാലു കൗണ്‍സിലര്‍മാര്‍ സ്ഥാനം രാജിവച്ചു.
തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍നായര്‍, പട്ടം ശ്രീകുമാര്‍, എസ്.ലേഖ എന്നിവരാണ് രാജിവച്ചത്. ഈ നാലു പേരെയും നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ ജില്ലാ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവര്‍ കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞത്.
കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ഏഴ് കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇവരില്‍ നാലു പേരാണ് രാജി വച്ചത്.
ഇതില്‍ മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. ഈ സ്ഥാനം മഹേശ്വരന്‍ നായര്‍ നേരത്തെ രാജിവച്ചിരുന്നു.
സിപിഎമ്മിന് ഭൂരിപക്ഷമുള്ള നഗരസഭയില്‍ 22 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്.












Click it and Unblock the Notifications