കോഴിക്കോട് പാസ്പോര്‍ട്ട് വിതരണത്തില്‍ റെക്കോഡ് വേഗം
കോഴിക്കോട്: കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ പാസ്പോര്‍ട്ട് വിതരണത്തില്‍ റെക്കോഡ് വേഗം. അവധിദിനങ്ങളുള്‍പ്പെടെ കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 22,500 പാസ്പോര്‍ട്ടുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്.
കെട്ടിക്കിടക്കുന്ന ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 27000 പാസ്പോര്‍ട്ടുകളാണ് ഇവിടെ നിന്നും നല്‍കിയിട്ടുള്ളത്.
കൃത്യമായ രേഖകളുള്ളവര്‍ക്ക് ആറാഴ്ചക്കുള്ളില്‍ പാസ്പോര്‍ട്ട് നല്‍കണമെന്ന വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാസ്പോര്‍ട്ടുകള്‍ വേഗത്തില്‍ തയ്യാറാക്കുന്നത്. പാസ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നുവെന്ന ആളുകളുടെ പരാതിയെ തുടര്‍ന്ന് കേന്ദ്രത്തിലെ മുഖ്യപാസ്പോര്‍ട്ട് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ജോലികള്‍ നടക്കുന്നത്. പാസ്പോര്‍ട്ടുകളുടെ നില എന്ന വെബ്സൈറ്റിലൂടെ അറിയാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് വിവരം ലഭ്യമാക്കുന്നതിന് വോയ്സ് മെസേജ് സംവിധാനം സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications