പിണറായിയുടെ ആരോപണം തെറ്റ്: ശ്രീധരന്‍പിള്ള
കൊച്ചി: അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കോണ്‍ഗ്രസുമായി രഹസ്യ ധാരണയുള്ളതുകൊണ്ടാണെന്ന പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്ന് ബിജെപി നേതാവ് ശ്രീധരന്‍ പിള്ള.
പാര്‍ട്ടിയിലെ ഉള്‍പോരുകള്‍ മുന്നില്‍ കണ്ട് സിപിഎം മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിന്റെ ഭാഗമാണ് പിണറായിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം വര്‍ഗ്ഗീയ സംഘടനയായ എന്‍ഡിഎഫിനെ ഇടത്, വലത് മുന്നണികള്‍ സംരക്ഷിക്കുകയാണ്. എന്‍ഡിഎഫിന് ഐഎസ്എസുമായി ബന്ധമുണ്ടെന്ന് രഹസ്യാനേഷ്വണ റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് പൊലീസ് കമ്മീഷണറായിരുന്ന നീരാ റാവത്തിന്റെ കോടതി മുന്‍പാകെയുള്ള മൊഴി ഇത് വ്യക്തമാക്കുന്നു.
അന്ന് ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് എന്‍ഡിഎഫുമായി ബന്ധമുണ്ടായിരുന്നു. അതിനാലാണ് അവര്‍ എന്‍ഡിഎഫിന്റെ ഐഎസ്ഐബന്ധം അന്വേഷിക്കാത്തത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി എടുത്തില്ല. ഇതിന് ഇരു മുന്നണികളും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സംസ്ഥാനത്ത് ബിജെപി വളരുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications