മൂന്ന് മാസത്തിലൊരിക്കല്‍ പൊലീസ് അദാലത്ത്
കാസര്‍കോട്: മൂന്ന് മാസത്തിലൊരിക്കല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസ് അദാലത്ത് നടത്തുമെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞു.
പോലീസ് സേനയുടെ നവീകരണത്തിന് നൂറു കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. മെയ് 13 ശനിയാഴ്ച കാസര്‍ക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് കമ്പ്യൂട്ടറൈസ്ഡ് ഹെല്‍പ്പ്ലൈന്‍ സ്ഥാപിക്കും. പോലീസ് സ്റേഷനുകളില്‍ മൂന്നാംമുറ ഒരു കാരണവശാലും അനുവദിക്കില്ല. പോലീസ് സേനയെ നവീകരിക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും എല്ലാ സംവിധാനങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും രമണ്‍ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications