ചോദിച്ചതെല്ലാം കൊടുത്തിട്ടും കരുണാകരന്‍ തള്ളിപ്പറഞ്ഞു
കൊല്ലം: കെ. കരുണാകരന്‍ ചോദിച്ചതെല്ലാം കൊടുത്തിട്ടും പാര്‍ട്ടിയെ അദ്ദേഹം തള്ളിപ്പറഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് എഐസിസി സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു.
കരുണാകരന്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ ബാധിക്കില്ല. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്. കോണ്‍ഗ്രസ് മഹാസാഗരമാണ്. കൊച്ചു കൊച്ചു സുനാമികള്‍ അതിനെ ബാധിക്കില്ല- സുധാകര്‍ റെഡ്ഢി പറഞ്ഞു. സുനാമി ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
തനിക്ക് പ്രധാനമന്ത്രിയാവാമായിരുന്നുവെന്ന കരുണാകരന്റെ പ്രസ്താവനയോട് പലരും പ്രധാനമന്ത്രിയാവാന്‍ മോഹിച്ചിരിക്കുമെന്നും പാര്‍ട്ടി വിട്ട നിലക്ക് അദ്ദേഹത്തിന് എന്തും പറയാമല്ലോയെന്നുമായിരുന്നു റെഡ്ഢിയുടെ പ്രതികരണം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എംഎല്‍എമാരായ എം. പി. ഗംഗാധരനും ഡി. സുഗതനും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications