Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രിം കോടതി വിധിക്കെതിരെ എസ്എഫ്ഐ

കോട്ടയം: സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ എല്ലാ സീറ്റുകളിലും ഈ അധ്യയന വര്‍ഷം ജസ്റിസ് കെ. ടി. തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഫീസ് ഈടാക്കണമെന്നുള്ള സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. വി. രാജേഷ് പറഞ്ഞു.

ഫീസ് സംബന്ധിച്ച പ്രശ്നങ്ങളില്‍ അന്തിമ തീര്‍പ്പുണ്ടാക്കിയതിനു ശേഷമേ മെഡിക്കല്‍-എന്‍ജിനിയറിങ്ങ് കൗണ്‍സിലുകള്‍ ആരംഭിക്കാവൂ. കെ.ടി.തോമസ് കമ്മീഷന്റെ ഫീസ് അനുസരിച്ചുള്ള പ്രവേശനത്തെ തടയുമെന്നും കൗണ്‍സിലിങ്ങ് അനുവദിക്കില്ലെന്നും എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.

കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരണം. ഇത് ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണം. അത് ചെയ്യാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണം. നിയമം ഉണ്ടാക്കാന്‍ വൈകിയതാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധിക്ക് കാരണം.

സുപ്രിം കോടതി വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം സമ്പന്നര്‍ക്ക് മാത്രമായി തീറെഴുതിക്കൊടുക്കുന്നതിലേക്കാണ് നയിക്കുക. സ്വകാര്യ മാനേജ്മെന്റുകള്‍ക്കായി സര്‍ക്കാര്‍ കേസ് തോറ്റു കൊടുക്കുകയാണ്. ഇവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+