മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം: വി.എസ്
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ദുബായ് സര്‍ക്കാരുമായാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണയുണ്ടാക്കിയതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായിട്ടാണ് സര്‍ക്കാരിന്റെ ഇടപാട്. ദുബായ് ഇന്റര്‍നെറ്റ് സിറ്റി ഒരു ദുബായ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും സ്വകാര്യ കമ്പനിയാണെന്നും അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് സര്‍ക്കാരുമായാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയതെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദുബായ് സര്‍ക്കാര്‍ പ്രതിനിധികള്‍ ആരെല്ലാമായിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications