സുമാത്രയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ മെയ് 14 ശനിയാഴ്ച റിച്ചര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തിയായ ഭൂചലനമുണ്ടായി.
പടിഞ്ഞാറന്‍ സുമാത്രയിലെ പതംഗിന് 50 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഇന്ത്യന്‍ സമയം രാവിലെ 10.35നാണ് ഭൂചലനമുണ്ടായത്.
ഭൂമിയോടു ചേര്‍ന്നാണ് ഭൂചലനമുണ്ടായതെന്നതിനാല്‍ സുനാമിക്കുള്ള സാധ്യതകളില്ലെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications