കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ കാനഡയിലേക്ക് സര്‍വീസ് പുനരാരംഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: 20 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചു. ഇതോടെ കാനഡയിലെ ഇന്ത്യാക്കാരുടെ ഏറെക്കാലമായുള്ള അഭിലാഷം പൂവണിഞ്ഞു.

ദില്ലിയില്‍ നിന്നും അമൃത്സര്‍, ബിര്‍മിംഗ്ഹാം വഴി ടൊറന്റോയിലേക്കുള്ള വിമാനം മെയ് 15 ഞായറാഴ്ച ടൂറിസം മന്ത്രി രേണുക ചൗധരി, വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആഴ്ചയില്‍ മൂന്ന് തവണയാണ് ദില്ലിയില്‍ നിന്നും ടെറന്റോയിലേക്ക് സര്‍വീസ് നടത്തുന്നത്.

1985ല്‍ ടെറന്റോയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച കനിഷ്ക വിമാനം അത്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ് 329 യാത്രക്കാര്‍ കൊല്ലപ്പെട്ട ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച വിമാന സര്‍വീസാണ് എയര്‍ ഇന്ത്യ വീണ്ടും തുടങ്ങിയത്.

ഞായറാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മേയ് 16ന് ടൊറാന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഞായറാഴ്ച തുടങ്ങിയ സര്‍വീസിന് കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X