പാര്‍ട്ടി പദവി: പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
ദില്ലി: പാര്‍ട്ടി പദവി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ അയവ് വരുത്തിയിട്ടുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഏത് രാഷ്ട്രീയപാര്‍ട്ടിക്കും ദേശീയപാര്‍ട്ടിയുടെ പദവി ലഭിക്കും.
അതേ സമയം പ്രാദേശിക പാര്‍ട്ടിയായി രജിസ്റര്‍ ചെയ്യണമെങ്കില്‍ മത്സരിക്കുന്ന 25 ലോക്സഭാ സീറ്റുകളില്‍ ഒന്നിലെങ്കിലും വിജയിച്ചിരിക്കണം. മൊത്തം വോട്ടിന്റെ ആറ് ശതമാനവും ഒരു ലോക്സഭാ സീറ്റും നേടുന്ന പാര്‍ട്ടികള്‍ക്ക് പ്രാദേശികപാര്‍ട്ടിയെന്ന നിലയില്‍ രജിസ്ട്രേഷന്‍ ലഭിക്കും.
നേരത്തെ പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ അംഗീകാരം ലഭിക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനം മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.
പുതിയ ചട്ടമനുസരിച്ച് ഉത്തരാഞ്ചലിലെ സമാജ്വാദി പാര്‍ട്ടി, തമിഴ്നാട്ടിലെ ഡിഎംകെ, പോണ്ടിച്ചേരിയിലെ പിഎംകെ എന്നിവക്ക് പ്രാദേശിക പാര്‍ട്ടികളായി മാറാനാവും. ദേശീയപാര്‍ട്ടിയെന്ന നിലയില്‍ അംഗീകാരം ലഭിക്കുന്നതിനോട് ഈ പാര്‍ട്ടികള്‍ അടുക്കുകയും ചെയ്തു.












Click it and Unblock the Notifications