സംഘടനാ തിരഞ്ഞെടുപ്പ് ഞായറാഴ്ച തുടങ്ങുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് മെയ് 15 ഞായറാഴ്ച തുടങ്ങും. ബൂത്തു കമ്മിറ്റി തെരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നടക്കും. സംസ്ഥാനത്തൊട്ടാകെ 22,000 ബൂത്ത് കമ്മിറ്റികളാണുള്ളത്. മെയ് 25ന് പുതിയ കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും.
ബൂത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, മണ്ഡലം, ബ്ലോക്ക് പ്രതിനിധികള്‍ എന്നിവരെയാണ് ബൂത്ത് കമ്മിറ്റികളില്‍ ഞായറാഴ്ച തിരഞ്ഞെടുക്കുന്നത്.
വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. സമവായത്തോടെ തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ വോട്ടെടുപ്പ് അനുവദിച്ചിട്ടുണ്ട്. അതേസമയം, നാഷണല്‍ കോണ്‍ഗ്രസ്സുകാരെ അംഗത്വ പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനാവാത്തത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications