ഇന്ദിരാഭവനില്‍ എന്‍സിഐ പതാക ഉയര്‍ത്തും
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരനെ വഴിയില്‍ തടയാന്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റിനേയും വഴിതടയുമെന്ന് തിരുവനന്തപുരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ തമ്പാനൂര്‍ സതീഷ് പറഞ്ഞു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നിന്ന് പോലീസ് സംരക്ഷണം പിന്‍വലിച്ചാല്‍ അവിടെ എന്‍സിഐയുടെ പതാക ഉയര്‍ത്തുമെന്നും തമ്പാനൂര്‍ സതീഷ് പറഞ്ഞു.
പരാജയഭീതി മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് സതീഷ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications