മലയാളി അധ്യാപികയുടെ കൊല: പ്രതി പിടിയില്‍
തിരുവല്ല: നാഗാലാന്‍ഡില്‍ മലയാളി അധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതി പത്തൊന്‍പതുകാരനെ പെസ്സസോ സാവിനോയെ പൊലീസ് പിടികൂടിയതായി അധ്യാപികയുടെ നാട്ടിലെ ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.
മേയ് ആറിനാണ് നാഗാലാന്‍ഡിലെ കൊഹിമയില്‍ അധ്യാപികയായ മല്ലപ്പള്ളി കുന്നന്താനം സ്വദേശിനി സോമി കോശി (38)യെ സ്കൂളിലേക്ക് വീട്ടിലേക്കു വരുമ്പോള്‍ ബലാത്സംഗം ചെയ്തതിന് ശേഷം കൊലചെയ്തത്.
സംഭവത്തില്‍ പ്രതിയാണെന്ന് സൂചനയുണ്ടായിരുന്ന പെസ്സസോ ഒളിവിലായിരുന്നു. ഇയാളെ ഗ്രാമത്തിലെ ഒരു വീഡിയോ പാര്‍ലറില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചത്.
നാട്ടുകാരുടെ മര്‍ദ്ദനത്തിന് വിധേയനായ പ്രതിയെ കൊഹിമയിലെ നാഗാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി കൂടിയാണ് പെസ്സസോ. കൊല്ലപ്പെട്ട സോമി ഭര്‍ത്താവും രണ്ടു കുട്ടികളുമായി ഒന്‍പതു വര്‍ഷമായി നാഗലാന്‍ഡിലായിരുന്നു. ഭര്‍ത്താവ് കൊഹിമയില്‍ തപാല്‍ വകുപ്പ് ജീവനക്കാരനാണ്.












Click it and Unblock the Notifications