Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട തുറന്നു

ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട മെയ് 14 ശനിയാഴ്ച വൈകീട്ട് 5.30-ന് തുറന്നു. തന്ത്രി തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി വിളക്കുകള്‍ തെളിയിച്ചു.

ഇടവമാസം ഒന്നാം തീയതിയായ മേയ് 15 ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് ഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിച്ചു. 16-ന് സഹസ്രകലശാലഭിഷേകവും ഉച്ചയ്ക്ക് കളഭാഭിഷേകവും ഉണ്ടാകും. മെയ് 20നാണ് വിഗ്രഹപ്രതിഷ്ഠ നടത്തുക. അന്ന് ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉണ്ടായിരിക്കും.

എല്ലാദിവസവും പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടാകും. അയ്യപ്പ വിഗ്രഹ പ്രതിഷ്ഠാദിനമായ 20-ന് പതിവ് പൂജകള്‍ക്കുപുറമെ കളഭാഭിഷേകവും നടത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+