മാതാ അമൃതാനന്ദമയി ചിത്രം കാനില്‍
കാന്‍: 58--ാമത് കാന്‍ ചലചിത്രമേളയില്‍ മാതാ അമൃതാനന്ദമയിയെക്കുറിച്ചുള്ള ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ദര്‍ശന്‍-ദി എംബ്രേയ്സ് എന്ന മാതാ അമൃതാനന്ദമയിയെ കുറിച്ചുള്ള ചിത്രം മെയ് പതിനെട്ടിനാണ് പ്രദര്‍ശിപ്പിക്കുന്നത്. ജ-ാന്‍ കോനന്‍ എന്ന ഫ്രഞ്ച് ചലച്ചിത്രനിര്‍മ്മാതാവ് നിര്‍മ്മിച്ചതാണ് ചിത്രം.
2003 ല്‍ നടന്ന മാതാ അമൃതനന്ദമയിയുടെ 50-ാം ജ-ന്മദിനാഘോഷ വേളയില്‍ ആണ് ഈ ചിത്രം നിര്‍മ്മാണം തുടങ്ങിയത്. ഫ്രാന്‍സില്‍ നിന്നുള്ള സിനിമയായാണ് ഈ ചിത്രം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മേളയിലെ ഫ്രഞ്ച് സിനിമാ വിഭാഗത്തിലുള്ളവര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന അവസരത്തില്‍ അമൃതാനന്ദമയി കാനിലെത്തണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. ദേവിയുടെ പ്രതിപുരുഷനായി ഉന്നതസ്ഥാനത്തുള്ള ശിഷ്യരിലൊരാളെ അതിനായി നിയോഗിച്ചിട്ടുണ്ട്.
കൂടാതെ മാതാ അമൃതാനന്ദമയിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോ ചിത്രവും പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications