Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ മലയാളി പെണ്‍വാണിഭസംഘം പിടിയില്‍

ദുബായ്: യുഎഇയിലെ ദുബായിലും അജ്മാനിലും പോലീസ് നടത്തിയ റെയ്ഡില്‍ മലയാളി പെണ്‍വാണിഭസംഘം അറസ്റിലായി. 27 മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 32 അംഗ സംഘമാണ് അറസ്റിലായത്.

പലയിടത്തും ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അജ്മാന്‍ പോലീസ്, ദുബായ് പോലീസ്, ദുബായ് എമിഗ്രേഷന്‍ പ്രതിനിധികള്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് വന്‍ സംഘം അറസ്റിലായത്.

സംഘത്തില്‍ പെട്ട പെണ്‍കുട്ടികളില്‍ പലരും ജോലിവാഗ്ദാന തട്ടിപ്പില്‍ കുടുങ്ങിയെത്തിവരാണ്. പലരും വിസയ്ക്കായി വന്‍തുക നല്‍കിയിട്ടുണ്ട്.

ദെയ്റയിലെ അല്‍ ബാര്‍ഹ, സാറ മദീന, യൂസഫക റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിലാണ് റെയ്ഡ് നടന്നത്. ഫ്ലാറ്റുകള്‍ നടത്തുന്ന മലപ്പുറം സ്വദേശി മജീദ്, തൃശൂര്‍ സ്വദേശി സന്ധ്യ ലോറന്‍സ്, പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ പണമിറക്കുന്ന സുരേഷ് എന്നിവര്‍ പിടിയിലായിട്ടുണ്ട്. സംഘത്തിലെ രണ്ടു പേര്‍ കടന്നുകളഞ്ഞു.

സംഘത്തിലെ പ്രധാന ഏജന്റായ കാസര്‍കോട് സ്വദേശി സലിം എന്ന ഫക്രുദ്ദിനെയും മറ്റൊരാളെയും അറസ്റ് ചെയ്തതോടെയാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+