ഉപതിരഞ്ഞെടുപ്പ്: എഐഡിഎംകെ രണ്ട് സീറ്റും നിലനിര്‍ത്തി
ചെന്നൈ: തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റുകളും ഭരണകക്ഷിയായ എഐഎഡിഎംകെ നിലനിര്‍ത്തി.
കാഞ്ചീപുരം, ഗുമ്മിടിപുണ്ടി എന്നീ മണ്ഡലങ്ങളിലാണ് മെയ് 14ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാഞ്ചീപുരത്ത് എഐഎഡിഎംകെ സ്ഥാനാര്‍ഥി ടി. മൈഥിലി 17,000 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഗുമ്മിടിപുണ്ടിയില്‍ എഐഎഡിഎംകെയുടെ കെ. എസ്. വിജയകുമാര്‍ 27,000 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.
എഐഎഡിഎംകെ എംഎല്‍എമാരായിരുന്ന തിരുനാവക്കരശ്, കെ. സുദര്‍ശനം എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് കാഞ്ചീപുരത്തം ഗുമ്മിടിപുണ്ടിയിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.












Click it and Unblock the Notifications