ടണ്ഡന്‍ തിരഞ്ഞെടുപ്പു കമ്മിഷണറായി സ്ഥാനമേറ്റു
ദില്ലി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ബി. ബി. ടണ്ഡന്‍ സ്ഥാനമേറ്റു.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തി മെയ് 15 ഞായറാഴ്ച വിരമിച്ച ഒഴിവിലാണ് ടണ്ഡന്‍ തെരഞ്ഞെടുപ്പു കമ്മീഷണറാകുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണറായി നവീന്‍ ബി. ചൗളയും ചുമതലയേറ്റു. ടണ്ഡന്റെ ഒഴിവിലേക്കാണ്ചൗള നിയമിതനാകുന്നത്. 1969 ലെ ഐ.എ.എസ്. ബാച്ചുകാരനായ നവീന്‍ചൗള മിക്ക പ്രധാന വകുപ്പുകളിലുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്കാണ് ചൗളയുടെ നിയമനം.
കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ് ടണ്ഡനെതിരെ ആരോപണമുന്നയിക്കുകയും അദ്ദേഹത്തെ തിരഞ്ഞെടുപ്പുകമ്മീഷണര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യ്സടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പുകമ്മീഷണറായി ടണ്ഡന്‍ ചുമതലറ്റത്. ലാലുവിന്റെ ആരോപണത്തെ തിരഞ്ഞെടുപ്പുകമ്മീഷണര്‍ സ്ഥാനത്തു നിന്നൊഴിഞ്ഞ കൃഷ്ണമൂര്‍ത്തി നിശിതമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications