ഹാസ്സനില്‍ സ്ഫോടനം: എട്ടു മരണം
ബാംഗ്ലൂര്‍: വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് സാരമായി പരിക്കേറ്റു.
കര്‍ണാടകത്തിലെ ഹാസ്സനിലാണ് സംഭവം. വീട്ടുമടമ അനധികൃതമായി പടക്കം നിര്‍മിക്കുന്നയാളാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മെയ് 16 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൊട്ടിത്തെറിയുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ വീട് തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications