കശ്മീരില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു; നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കി
ശ്രീനഗര്‍: ജമ്മുവിലെ രജൗറിയില്‍ മെയ് 16 തിങ്കളാഴ്ച സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലുണ്ടായ ഒരു പ്രധാന നുഴഞ്ഞുകയറ്റശ്രമം സൈനികര്‍ വിഫലമാക്കുകയും ചെയ്തു.
പാകിസ്ഥാനിലെ നിക്കയാലില്‍ നിന്നും രജൗറിലുള്ള നിയന്ത്രണരേഖയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും മൂന്ന് എകെ റൈഫിളുകളും ഒരു പിസ്റോളും ചില രേഖകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ഉണ്ടാകുന്ന അഞ്ചാമത്തെ നുഴഞ്ഞുകയറ്റശ്രമമാണിത്. ഈ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്കിടെ 27 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ദോദയില്‍ മെയ് 15 ഞായറാഴ്ച രാത്രിയുണ്ടായ മറ്റൊരു സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി.
ധംകുണ്ടിലും ഉദംപൂരിലും ഞായറാഴ്ചയുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ഭീകരനും ഒരു ബിഎസ്എഫ് സൈനികനും കൊല്ലപ്പെട്ടു.












Click it and Unblock the Notifications