പെട്രോള്‍ വില കൂട്ടരുതെന്ന് ഇടതുപാര്‍ട്ടികള്‍
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടരുതെന്ന് ഇടതുപാര്‍ട്ടി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സിപിഐ നേതാവ് ഡി. രാജ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ദിപാങ്കര്‍ മുക്കര്‍ജി എന്നിവര്‍ ധനകാര്യമന്ത്രി പി. ചിദംബരവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യറും ചര്‍ച്ചയില്‍ പങ്കെടുത്തു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ഒഴിവാക്കുന്നതിനായി റോഡ് സെസ് വര്‍ധനവും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിലെ വര്‍ധനവും പിന്‍വലിക്കണമെന്ന് ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു.
എക്സൈസ് തീരുവയും റോഡ് സെസും വര്‍ധിപ്പിച്ചതു കാരണം പെട്രോള്‍, ഡീസല്‍ വില കൂട്ടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications