ബിഎഡ് കേസ്: മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന ഹര്‍ജി തള്ളി
കോഴിക്കോട്ക ബിഎഡ് കോഴക്കേസില്‍ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കണമെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതി തള്ളി.
ഉമ്മന്‍ചാണ്ടിയെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പ് കേസിലെ പ്രതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പ്രതിഭാഗം സാക്ഷിയെന്ന നിലയില്‍ കോടതിയില്‍ ഹാജരാകുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച സമന്‍സ് കോടതി പിന്‍വലിക്കുകയും ചെയ്തു.
മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ സാക്ഷിയാക്കണമെന്ന ജോമോന്‍ പുത്തന്‍പുലയ്ക്കലിന്റെ ആവശ്യവും കോടതി തള്ളി. ക്രോസ്വിസ്താരത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി.
പ്രതിഭാഗം സാക്ഷിപ്പട്ടികയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് പ്രതികളാണെന്നും പ്രതികള്‍ സാക്ഷികളാക്കാന്‍ താത്പര്യമില്ലാത്തവരെ വിസ്തരിക്കുന്നത് സമയനഷ്ടമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.












Click it and Unblock the Notifications