പെരുമാട്ടി ആദ്യത്തെ കോളമുക്ത പഞ്ചായത്ത്
പെരുമാട്ടി: മെയ് 15 ഞായറാഴ്ച മുതല്‍ പെരുമാട്ടി പഞ്ചായത്ത് കോള-പെപ്സി മുക്തമായി. കോള, പെപ്സി ഉത്പന്നങ്ങള്‍ പഞ്ചായത്തില്‍ പൂര്‍ണമായും ബഹിഷ്കരിക്കാനാണ് തീരുമാനം.
പ്ലാച്ചിമടയില്‍ കുടിവെള്ളപ്രശ്നം സൃഷ്ടിക്കുന്ന കൊക്ക കോള ഫാക്ടറിക്കെതിരെ നടന്നുവരുന്ന സമരത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോള ഉത്പന്നങ്ങളുടെ ബഹിഷ്കരണം. കോള, പെപ്സ് ഉത്പന്ന മുക്തമായ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്താണ് പെരുമാട്ടി.
മെയ് 15 മുതല്‍ ഈ ഉത്പന്നങ്ങളുടെ വില്പന നിര്‍ത്തണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ വ്യാപാരികള്‍ ഇവയുടെ സ്റോക്കെടുക്കുന്നത് നിര്‍ത്തിയിരുന്നു. പെരുമാട്ടി പഞ്ചായത്തില്‍ പെടുന്ന കടകളിലൊന്നും ഞായറാഴ്ച മുതല്‍ കൊക്ക കോളയുടെയും പെപ്സിയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല.
ജനങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. കോളയുടെയും പെപ്സിയുടെയും വില്പന നിര്‍ത്തിയതോടെ പഞ്ചായത്തില്‍ നാടന്‍ പാനീയങ്ങളുടെ വില്പനയേറിയിട്ടുണ്ട്.












Click it and Unblock the Notifications