തിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിക്ക് അിപരീക്ഷ
തിരുവനന്തപുരം: കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന് കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
ജൂണില്‍ അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളും തുടര്‍ന്നുള്ള നിയമസഭാതെരഞ്ഞെടുപ്പുകളും ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം അിപരീക്ഷകളായിരിക്കും.
കരുണാകരന്റെ ഒഴിവിലേക്കുള്ള രാജ്യസഭാസീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും മുഖ്യമന്ത്രിക്ക് പ്രശ്നങ്ങളുണ്ടാക്കാനാണ് സാധ്യത. വിവിധ ഘടകകക്ഷികള്‍ സീറ്റിനായുള്ള അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. സാമുദായിക പിന്തുണ ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സൂക്ഷ്മത കാണിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കരുണാകരന്റെ പിരിഞ്ഞുപോകല്‍ മൂലം നഷ്ടപ്പെടുന്ന വോട്ടുകള്‍ക്കു പുറമെ സാമുദായിക പിന്തുണ കൂടി ചോര്‍ന്നുപോകുന്നത് യുഡിഎഫിന് വലിയൊരു തിരിച്ചടിയായിരിക്കും.
കരുണാകരന്‍ പോയത് പാര്‍ട്ടിയുടെ ഐക്യം കൂട്ടിയിട്ടേയുള്ളൂവെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. ആന്റണിയുടെ പിന്‍ഗാമിയെന്ന നിലയിലുള്ള തന്റെ യോഗ്യത ഈ തിരഞ്ഞെടുപ്പോടെ തെളിയിക്കേണ്ട ബാധ്യതയും ഉമ്മന്‍ചാണ്ടിക്കുണ്ട്.












Click it and Unblock the Notifications