Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.രാധാകൃഷ്ണന്‍ എംഎല്‍എ ഔദ്യോഗികപക്ഷത്തേക്കു മാറി

തൃശൂര്‍: കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന ടി. യു. രാധാകൃഷ്ണന്‍ എംഎല്‍എയും ഔദ്യോഗിക പക്ഷത്തോട് കൂറുമാറി. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഡിസിസി യോഗത്തില്‍ പങ്കെടുത്തതോടെയാണ് രാധാകൃഷ്ണന്റെ നിലപാട് വ്യക്തമായത്.

കരുണാകരന്റെ മണ്ഡലമായിരുന്ന മാളയില്‍ നിന്നുള്ള എംഎല്‍എയാണ് രാധാകൃഷ്ണന്‍. പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ നേതാവ് കെ.കരുണാകരന്‍ തന്നെയാണെങ്കിലും കോണ്‍ഗ്രസ് വിട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണനും കൂറുമാറിയതോടെ കരുണാകരന്റെ സ്വന്തം തട്ടകമായ തൃശൂരില്‍ എന്‍സിഐയെ പിന്തുണക്കുന്ന ഏകനിയമസഭാംഗം ടി. വി. ചന്ദ്രമോഹന്‍ മാത്രമായി. തൃശൂരുകാരായ പി. പി. ജോര്‍ജും സാവിത്രി ലക്ഷ്മണനും തങ്ങള്‍ കോണ്‍ഗ്രസിലാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+