കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി. ബൂത്ത് തല തിരഞ്ഞെടുപ്പ് മെയ് 15 ഞായറാഴ്ച നടന്നു.
22,000ഓളം ബൂത്ത് കമ്മിറ്റികളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിഭാഗം ബൂത്ത് കമ്മിറ്റികളിലും സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചില സ്ഥലങ്ങളില്‍ കൈെപൊക്കിയുള്ള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബൂത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, മണ്ഡലം, ബ്ലോക്ക് പ്രതിനിധികള്‍ എന്നിവരെയാണ് ഞായറാഴ്ച തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും രാവിലെ തന്നെ തിരഞ്ഞെടുപ്പ് നടന്നു.
മെയ് 17നാണ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ്. 20ന് ബ്ലോക്ക് പ്രസിഡന്റുമാരെയും ഡിസിസി, കെപിസിസി അംഗങ്ങളെയും തിരഞ്ഞെടുക്കും. 23ന് ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടക്കും. 25ന് കെപിസിസി പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമാകും.












Click it and Unblock the Notifications